ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് മനോജ് ഭാരതിയുടെ വിയോഗം തമിഴകം ഉൾക്കൊള്ളുന്നത്. അപ്രതീക്ഷിതമായ വിടവാങ്ങൽ, അതും 48 വയസ്സിൽ. ആ ചിരിയുള്ള മുഖവും എളിമയും ഇനി ഓർമകളിൽ...
തമിഴ് നടനും സംവിധായകനും വിഖ്യാത സംവിധായകൻ ഭാരതിരാജയുടെ മകനുമായ മനോജ് ഭാരതിരാജയുടെ മരണം കഴിഞ്ഞ ദിവസമായിരുന്നു. ഹൃദയാഘാതത്തെ തുടർന്നു ചൊവ്വാഴ്ച വൈകിട്ടു ചെന്നൈയിലായിരുന്നു അന്ത്യം. ഒരാഴ്ച മുന്‍പ് മനോജ് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
പ്രമുഖ സംവിധായകരായ മണിരത്നത്തിന്റെയും ഷങ്കറിന്റെയും സഹസംവിധായകനായി പ്രവർത്തിച്ചു. ഭാരതിരാജ സംവിധാനം ചെയ്ത താജ് മഹൽ എന്ന സിനിമയിലൂടെയായിരുന്നു നടനായുള്ള തുടക്കം. 2023ൽ മാര്‍ഗഴി തിങ്കള്‍ എന്ന സിനിമയിലൂടെ സംവിധായകനായി. നടി നന്ദനയാണ് ഭാര്യ. അര്‍ഷിത, മതിവതനി എന്നിവര്‍ മക്കളാണ്.