രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പത്മ പുരസ്കാരം ഏറ്റുവാങ്ങി തമിഴ് സിനിമയുടെ സൂപ്പർതാരം അജിത് കുമാർ. തിങ്കളാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിൽ നന്ദമുരി ബാലകൃഷ്ണ, ശേഖർ കപൂർ എന്നിവരും പത്മപുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. അജിത്തിനൊപ്പം ശാലിനിയും മക്കളും ശാലിനിയുടെ സഹോദരനും നടനുമായ റിച്ചാർഡും ചടങ്ങിൽ പങ്കെടുത്തു.
അജിത് പത്മഭൂഷൺ ഏറ്റുവാങ്ങുന്ന ചിത്രങ്ങളും വിഡിയോയും ആരാധകർ ഏറ്റെടുത്തു. തെലുങ്ക് സിനിമയിലെ അതുല്യ സംഭാവനകൾക്കാണ് നന്ദമൂരി ബാലകൃഷ്ണയ്ക്ക് പത്മ ഭൂഷൺ ലഭിച്ചത്. പരമ്പരാഗത ആന്ധ്ര വേഷത്തിൽ എത്തിയാണ് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങിയത്.