രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’യുടെ പുതിയ പ്രമൊ ടീസർ വൈറൽ. 27 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ സൗബിൻ ഷാഹിറിന്റെ ഇൻട്രൊയിലൂടെയാണ് തുടങ്ങുന്നത്. ഉപേന്ദ്ര, സത്യരാജ്, നാഗാർജുന എന്നിവരെ ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മുഖം കാണിക്കുന്നില്ല.
ഓഗസ്റ്റ് 14നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. കൂലിയിൽ ആമിര്‍ ഖാൻ അതിഥി വേഷത്തിലെത്തും. ശ്രുതി ഹാസനാണ് നായിക. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമാണം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകൻ. സംഗീതം – അനിരുദ്ധ് രവിചന്ദർ.