തമിഴ് സിനിമയുടെ സൂപ്പർതാരം വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനാകുന്ന സിനിമയുടെ ആദ്യ ഗ്ലിംപ്സ് വൈറൽ. നായകനായ സന്ദീപ് കിഷന്റെ പിറന്നാളിനോടനുബന്ധിച്ചാണ് സിനിമയുടെ ചിത്രീകരണ നിമിഷങ്ങൾ കോർത്തിണക്കിയ സ്പെഷൽ വിഡിയോ പങ്കുവച്ചത്.
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. സുബാസ്കരൻ നിർമിക്കുന്ന ചിത്രം മൈന്‍ഡ് ഗെയിം ത്രില്ലർ ഗണത്തിൽപെടുന്ന ആക്‌ഷൻ ത്രില്ലറാകും.