രജനികാന്തിനെ നായകനാക്കി നെൽസണ്‍ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ കോഴിക്കോട് ഷെഡ്യൂൾ ചെറുവണ്ണൂരിൽ ആരംഭിച്ചു. ആറുദിവസം രജനി കോഴിക്കോട്ടുണ്ടാകും. പാലക്കാട് അട്ടപ്പാടിയിലെ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമാണ് ടീം കോഴിക്കോടെത്തിയത്.
രാമനാട്ടുകര കടവ് റിസോര്‍ട്ടിലാണ് രജനി താമസം. സൂപ്പർസ്റ്റാറിനെ സ്വീകരിക്കുന്ന ഹോട്ടൽ ജീവനക്കാരുടെ വിഡിയോ വൈറലാണ്.
അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ മോഹൻലാൽ, ശിവരാജ്കുമാർ, ജാക്കി ഷ്റോഫ്, ബാലകൃഷ്ണ തുടങ്ങിയവരും അണിനിരക്കുന്നു. സുരാജ് വെഞ്ഞാറമ്മൂടും ഒരു സുപ്രധാന വേഷത്തിലെത്തുമെന്നാണ് വിവരം. ഇത് വില്ലൻ വേഷമാണെന്നും റിപ്പോർട്ടുകളുണ്ട്.