താരസംഘടനയായ ‘അമ്മ’യ്ക്കു പകരം ‘എഎംഎംഎ’ എന്നു പലരും പറയുന്നതിൽ തെറ്റില്ലെന്നും ആ വാക്ക് ഒരു തെറിയല്ലെന്നും നടൻ ഹരീഷ് പേരടി. ‘അമ്മ’യില്‍ നിന്നു താൻ ഇറങ്ങിപ്പോന്നതിനു കാരണം ചില വിയോജിപ്പുകളാണെന്നും തന്റെ പുതിയ സിനിമ ജോറാ കയ്യെ തട്ടുങ്കെയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
‘എഎംഎംഎ’ എന്ന് പറയുന്നത് ഒരു തെറിയല്ല. തെറ്റായ ഒരു വാക്കല്ല. ആ സംഘടനയുടെ പേരാണത്. അത് കൂട്ടിവിളിക്കേണ്ടവര്‍ക്ക് വിളിക്കാം. കൂട്ടാതെയും വിളിക്കാം. കൂട്ടത്തിലില്ലാത്തവര്‍ക്ക് കൂട്ടാതെ വിളിക്കാമല്ലോ ? ഞാന്‍ ആ കൂട്ടത്തിലില്ല. ഇപ്പോൾ തന്നെ എഎംഎംഎയിൽ ഉള്ള 50 പ്രധാനപ്പെട്ട ആളുകൾക്കെ എപ്പോഴും വർക്ക് ഒള്ളൂ. പിന്നെ ഇടക്കാലത്തു വന്നുപോകുന്നവരാണ് ഒരു നൂറുപേർ. പിന്നെയും ബാക്കിയുള്ള 350 പേരേ കാണാനേയില്ല. അങ്ങനെയൊരു പ്രശ്നമുണ്ട്. അതൊക്കെ പരിഹരിക്കപ്പെടേണ്ടതാണ്’. – ഹരീഷ് പറഞ്ഞു.