കമല്‍ ഹാസനും രജനീകാന്തും ഒന്നിക്കുന്ന ഒരു ചിത്രം താന്‍ നേരത്തെ പദ്ധതിയിട്ടിരുന്നുവെന്ന് സംവിധായകൻ ലോകേഷ് കനകരാജ്.
ഇരുവരോടും കഥപറഞ്ഞുവെന്നും കരാര്‍ ഒപ്പിടുന്ന ഘട്ടംവരെ എത്തിയ ശേഷമാണ് ചിത്രം നടക്കാതെ പോയതെന്നും സംവിധായകന്‍ പറയുന്നു. ആത്മാര്‍ഥമായി ശ്രമിച്ചു. കമല്‍ഹാസനായിരുന്നു ചിത്രം നിര്‍മിക്കേണ്ടത്. കോവിഡ് കാരണമാണ് ചിത്രം മുടങ്ങിയതെന്നും സുധീര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തില്‍ ലോകേഷ് പറഞ്ഞു.
‘രണ്ട് ഏജ്ഡ് ഗ്യാസ്റ്റേഴ്‌സിനെക്കുറിച്ചായിരുന്നു കഥ. പ്രമേയത്തില്‍ മാറ്റൊമൊന്നുമില്ലെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ സാമ്പത്തികമായി ചിത്രം സാധ്യമല്ല. നടന്നാല്‍ നല്ലത്. ഇപ്പോള്‍ അത് എന്റെ കൈയിലല്ല, അവര്‍ രണ്ടുപേരുടേയും കൈയിലാണ്. അവരാണ് തീരുമാനിക്കേണ്ടത്. പ്രായോഗികമായി അത് ഇപ്പോള്‍ ബുദ്ധിമുട്ടാണ് എന്നാണ് കരുതുന്നത്’ ലോകേഷ് പറഞ്ഞു.