ADVERTISEMENT

മക്കളായ ഉയിരിനും ഉലകിനുമൊപ്പമുളള നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ. മാതൃദിനത്തില്‍ താരത്തിന്റെ ഭർത്താവ് വിഘ്‌നേശ് ശിവൻ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഈ ചിത്രങ്ങളും ഒപ്പമുള്ള കുറിപ്പും ശ്രദ്ധേയമാണ്.

‘എന്റെ തങ്കമേ, മാതൃദിനാശംസകള്‍. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടം ഇതാണ്! എനിക്ക് കാണാന്‍ കഴിയും! നിങ്ങള്‍ ഒരു അമ്മയായതിനുശേഷം നിങ്ങളുടെ മുഖത്ത് കാണുന്ന സന്തോഷം, നിങ്ങളുടെ മുഖത്ത് ഇതുവരെ കണ്ടിട്ടുള്ള മറ്റൊരു ഭാവവുമായും താരതമ്യം ചെയ്യാന്‍ കഴിയില്ല! റീലിലും യഥാര്‍ത്ഥത്തിലും. ദൈവകൃപയാല്‍ ഈ സന്തോഷവും ശുദ്ധമായ ചിരിയും നമ്മുടെ എല്ലാവരുടെയും മുഖങ്ങളില്‍ എന്നെന്നും നിലനില്‍ക്കട്ടെ. നിങ്ങള്‍ ഏറ്റവും നല്ല അമ്മയാണ്, നിങ്ങളുടെ ജോലിയോടൊപ്പം മറ്റെല്ലാ കാര്യങ്ങളും കൃത്യമായി കൈകാര്യം ചെയ്യുന്നതും എന്നെ എപ്പോഴും പ്രചോദിപ്പിക്കുന്നു. ലവ് യു തങ്കം. ഉയിരും ഉലകും ഞാനും നിങ്ങളെ വളരെയധികം സ്‌നേഹിക്കുന്നു, നിങ്ങളെപ്പോലൊരു അമ്മയെ ലഭിച്ചത് ഭാഗ്യമായി കരുതുന്നു’.– വിഘ്‌നേശ് കുറിച്ചു.

ADVERTISEMENT

2022ല്‍ ആണ് നയന്‍താരയും വിഘ്‌നേശും വിവാഹിതരായത്. സറഗസിയിലൂടെ ഇരുവര്‍ക്കും ഇരട്ടക്കുട്ടികളായ ഉയിരും ഉലകും ജനിച്ചു.

ADVERTISEMENT
ADVERTISEMENT