തെന്നിന്ത്യയുടെ സൂപ്പർതാരങ്ങൾക്കൊപ്പം വൻ വിജയങ്ങളിൽ നായികയായ താരമാണ് സൗന്ദര്യ. പക്ഷേ, കരിയറിന്റെ ഉന്നതിയിൽ നിൽക്കേ, ഒരു വിമാനാപകടത്തില്‍ സൗന്ദര്യ മരണപ്പെട്ടു. ആരാധകരെ സങ്കടത്തിലാഴ്ത്തിയുള്ള വിട പറച്ചിൽ. കിളിച്ചുണ്ടന്‍ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്നീ രണ്ടു ചിത്രങ്ങൾ കൊണ്ടു തന്നെ മലയാളത്തിലും സൗന്ദര്യ തന്റെ പ്രതിഭ അടയാളപ്പെടുത്തി.
ഇപ്പോഴിതാ, രൂപത്തിൽ സൗന്ദര്യയുമായി അതിശയകരമായ സാമ്യം പുലർത്തുന്ന ചിത്ര എന്ന പെൺകുട്ടിയാണ് സോഷ്യൽ മീഡിയയിൽ താരം. സൗന്ദര്യയുടെ അതേ മുഖഛായയുള്ള ചിത്രയുടെ ചിത്രങ്ങളും റീലുകളും വൈറലാണ്. മലേഷ്യൻ സ്വദേശിനിയാണ് ചിത്ര.
‘മരിച്ചു പോയ ഞങ്ങളുടെ സൗന്ദര്യ ജീവനോടെ തിരിച്ചുവന്നതോ?’ ‘സൗന്ദര്യയെ ജീവനോടെ കണ്ട ഫീൽ, കണ്ടപ്പോൾ ഷോക്കായി’ എന്നൊക്കെയാണ് ചിത്രയുടെ ഇൻസ്റ്റഗ്രാം റീലുകൾക്ക് താഴെ മലയാളികളുടെ കമന്റുകൾ.