ADVERTISEMENT

കോഴിക്കോട് ‘ജയിലർ 2’ വിന്റെ ലൊക്കേഷനിലെത്തി തമിഴ് സൂപ്പർതാരം രജനികാന്തിനെ സന്ദർശിച്ച് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ‘നാൻ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി’ എന്നാണ് രജനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മന്ത്രി കുറിച്ചത്. ഇതാദ്യമായാണ് ‘ജയിലർ 2’ പുതിയ ലുക്ക് പുറത്തു വരുന്നത്.

ആറുദിവസം രജനികാന്ത് കോഴിക്കോട്ടുണ്ടാകും. സിനിമയുടെ കേരളത്തിലെ പ്രധാന ലൊക്കേഷനാണ് ഇവിടം. 20 ദിവസത്തെ ചിത്രീകരണമാണ് ഇവിടെ നടക്കുക. പാലക്കാട് അട്ടപ്പാടിയിലെ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമാണ് രജനി കോഴിക്കോട് എത്തിയത്. പാലക്കാട് ഏകദേശം ഇരുപത് ദിവസത്തോളം ചിത്രീകരണം നീണ്ടിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT