ADVERTISEMENT

തകർപ്പൻ കാഴ്ചകളുമായി ‘തഗ് ലൈഫ്’ ട്രെയിലർ. മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കമൽഹാസനും സിലമ്പരസൻ ടി. രാജേന്ദ്രനുമാണ് നായകൻമാർ. മാസും ക്ലാസും ചേർന്നതാകും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ജൂൺ 5‌ – നു ചിത്രം തിയറ്ററിലെത്തും.

തൃഷ, ജോജു ജോർജ്, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇൻറർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയൻറ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ADVERTISEMENT

സംഗീത സംവിധായകൻ – എ ആർ റഹ്മാന്‍, എഡിറ്റർ – ശ്രീകർ പ്രസാദ്. രവി കെ ചന്ദ്രനാണ് ക്യാമറ ചലിപ്പിക്കുന്നത്. അൻപറിവ് മാസ്റ്റേഴ്സാണ് ആക്‌ഷൻ കൊറിയോഗ്രാഫി.

ADVERTISEMENT
ADVERTISEMENT