മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം മനുഷ്യനെ മാറ്റിമറിക്കുമെന്നും അതിന്റെ ഫലമായി തനിക്കു മൊബൈല്‍ഫോണ്‍ ഫിംഗേഴ്സ് എന്ന അവസ്ഥ ഉണ്ടായെന്നും നടൻ മാധവൻ. നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കൈകള്‍ വാരിയെല്ലിന് മുകളിലൂടെ ഓടിക്കുക. ശേഷം ഇതേപോലെ ഫോണ്‍ ഉപയോഗിക്കാത്ത കയ്യും ചെയ്യുക. അതിലൂടെ രണ്ടിന്റെയും വ്യത്യാസം മനസിലാകും. നിങ്ങക്ക് എല്ലാവര്‍ക്കും മൊബൈല്‍ഫോണ്‍ ഫിംഗേഴ്സ് ഉണ്ടാകുമെന്ന് ഉറപ്പ് പറയുന്നെന്നും തല്‍ഫലമായി നമ്മുടെ ശരീരം തന്നെ മാറാന്‍ തുടങ്ങുന്നെന്നും ഒരു സെമിനാറിൽ മൊബൈൽ ഫോൺ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
മൊബൈൽ ഫോൺ ദീർഘനേരം ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന അവസ്ഥയാണ് മൊബൈല്‍ ഫോണ്‍ ഫിംഗേഴ്‌സ്. ഇത്തരത്തില്‍ ഫോണ്‍ ഉപയോഗിക്കുംമ്പോള്‍ കൈക്ക് അല്ലെങ്കില്‍ വിരലുകള്‍ക്ക് അസ്വസ്ഥതയും വേദനയും ഉണ്ടാക്കുന്നു. സ്ക്രോൾ ചെയ്യുക, ടൈപ്പ് ചെയ്യുക, അല്ലെങ്കിൽ ദീർഘനേരം ഫോണ്‍ പിടിക്കുക തുടങ്ങിയവയില്‍ നിന്നാണ് പലപ്പോഴും ഈ അസ്വസ്ഥത ഉണ്ടാകുന്നത്. വിരലുകളുടെ ആകൃതിക്ക് തന്നെ ഇത് വഴി മാറ്റം വന്നേക്കാം. ഫോണുകളുടെ ഉപയോഗം കുറയ്ക്കുക എന്നതാണ് ഇത് ഇല്ലാതാക്കാനുള്ള പ്രധാന മാര്‍ഗം. ഫോണ്‍ ഉപയോഗിക്കുന്നതിനിടയില്‍ പതിവായി ഇടവേളകള്‍ എടുക്കുകയും, ഫോണ്‍ രണ്ട്കൈകളിലുമായി പിടിക്കുകയും ചെയ്താല്‍ ഒരു പരിധി വരെ ഈ അവസ്ഥ ഇല്ലാതാക്കാം.