ധനുഷ് നായകനാകുന്ന പാന്‍ ഇന്ത്യൻ ചിത്രം ‘കുബേര’യുടെ ട്രെയിലര്‍ എത്തി. ‘ഹാപ്പി ഡെയ്‌സ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശേഖർ കമ്മുലയാണ് സംവിധാനം. നാഗാർജുന, രശ്‌മിക മന്ദാന എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. ജിം സർഭും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് സംഗീതം ഒരുക്കുന്നത്.
ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളുടെ കീഴിൽ സുനിൽ നാരംഗ്, പുഷ്കർ രാം മോഹൻ റാവു എന്നിവരാണ് കുബേര നിർമിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ തോട്ട തരണി, ഛായാഗ്രാഹകൻ നികേത് ബൊമ്മി, എഡിറ്റർ കാർത്തിക ശ്രീനിവാസ്, കോ റൈറ്റർ ചൈതന്യ പിംഗളി. ചിത്രം ജൂൺ 20ന് തിയറ്ററുകളിലെത്തും.