മദ്രാസ് മോഷന്‍ പിക്ചേഴ്‌സിന്റെ ബാനറില്‍ നിര്‍മിച്ച്, കാര്‍ത്തികേയന്‍ മണി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘മദ്രാസ് മാറ്റിനി’ യുടെ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു. ഡ്രീം വാരിയര്‍ പിക്ചേഴ്സ് ചിത്രം അവതരിപ്പിക്കുന്നു. കാളി വെങ്കട്ട്, റോഷ്നി ഹരിപ്രിയന്‍, സത്യരാജ്, വിശ്വ, ഷെല്ലി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ചിത്രം ജൂണ്‍ ആറിന് റിലീസാകും.
സിനിമാറ്റോഗ്രഫി: ആനന്ദ് ജി.കെ, സംഗീതം: കെ.സി. ബാലസാരംഗന്‍, എഡിറ്റിങ്: സതീഷ് കുമാര്‍ സാമുസ്‌കി, കലാസംവിധാനം: ജാക്കി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഹരികൃഷ്ണന്‍, പിആര്‍ഒ: എ.എസ്. ദിനേശ്, വിവേക് വിനയരാജ്.