ബോളിവുഡ് സംവിധായകനും ഹൃതിക് റോഷന്റെ പിതാവുമായ രാകേഷ് റോഷന്റെ വർക്കൗട്ട് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ലിഫ്റ്റിങ്, ബോക്സിങ് ഡ്രിൽ, ലെഗ് പ്രസ്, ബാറ്റിൽ റോപ്, വെയിറ്റ് സ്ക്വാട്ട് എന്നിവയെല്ലാം അനായാസം കൈകാര്യം ചെയ്യുന്ന രാകേഷ് റോഷനെയാണ് വിഡിയോയിൽ കാണുന്നത്.
75 വയസ്സിലും തന്റെ ഫിറ്റ്നസ് കൊണ്ട് ആരാധകരെ ഞെട്ടിക്കുകയാണ് രാകേഷ് റോഷൻ.
‘ആരോഗ്യവാനായിരിക്കുക എന്നതല്ല, നിങ്ങളുടെ ഏറ്റവും മികച്ച അവസ്ഥയിലായിരിക്കുക എന്നതിലാണ് കാര്യം’ എന്ന കുറിപ്പോടെയാണ് രാകേഷ് റോഷൻ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
‘വളരെ നന്നായിരിക്കുന്നു പപ്പാ’ എന്നാണ് ഹൃതിക് റോഷന്‍ വിഡിയോയ്ക്ക് താഴെ കമന്റിട്ടത്. കാൻസറിനെ അതിജീവിച്ച് ജീവിതവിജയം നേടിയ വ്യക്തികൂടിയാണ് രാകേഷ്. 2013ൽ റിലീസ് ചെയ്ത ‘കൃഷ് 3’ ആണ് രാകേഷ് അവസാനമായി സംവിധാനം ചെയ്ത സിനിമ.