മലയാളത്തിന്റെ പ്രിയതാരം നിവേദ തോമസ് തെലങ്കാന സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടി. 35 ചിന്ന കഥ കാതു എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. പുഷ്പ 2വിലൂടെ അല്ലു അർജുൻ ആണ് മികച്ച നടൻ. ലക്കി ഭാസ്കറിലെ അഭിനയത്തിന് ദുല്‍ഖർ സൽമാന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. ‘കൽക്കി 2898 എഡി’യാണ് മികച്ച സിനിമ. നാഗ് അശ്വിൻ ആണ് മികച്ച സംവിധായകൻ.
2024ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രങ്ങൾക്കായുള്ള പുരസ്കാരങ്ങളിൽ നാലെണ്ണമാണ് ലക്കി ഭാസ്ക്കർ സ്വന്തമാക്കിയത്. മികച്ച നടനുള്ള സ്പെഷൽ ജൂറി അവാർഡ് ദുൽഖർ നേടിയതിനൊപ്പം, മൂന്നാമത്തെ മികച്ച ചിത്രം, മികച്ച എഡിറ്റർ, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്കാരങ്ങളും ലക്കി ഭാസ്കറിനെ തേടിയെത്തി.
ഗദ്ദർ അവാർഡ് എന്ന പേരിൽ നൽകപ്പെടുന്ന തെലങ്കാന സംസ്ഥാന അവാർഡുകൾ 14 വർഷങ്ങൾക്കു ശേഷമാണ് പ്രഖ്യാപിക്കുന്നത്.