പ്രഭാസ് നായകനാകുന്ന ഹൊറർ കോമഡി എന്റർടെയ്നർ ദ് രാജാസാബ് ടീസർ എത്തി. ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ ഹൊറർ ഫാന്റസി ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് മാരുതിയാണ്. മാളവിക മോഹനൻ, നിഥി അഗർവാൾ, റിദ്ധി കുമാർ എന്നിവർ നായികമാരാകുന്നു.
സഞ്ജയ് ദത്ത്, സമുദ്രക്കനി, സെറീന വഹാബ്, ബൊമ്മൻ ഇറാനി തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ടി.ജി. വിശ്വ പ്രസാദ് നിർമിക്കുന്ന സിനിമയുടെ മുടക്ക് 450 കോടിയാണ്. തമൻ ആണ് സംഗീതം. ചിത്രം ഡിസംബർ അഞ്ചിന് തിയറ്ററുകളിലെത്തും. മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യും.