ADVERTISEMENT

ഡൗൻ സിൻഡ്രോമുളള കൗമാരക്കാരും ഒപ്പം ആമിർ‍ ഖാനും പ്രധാനവേഷങ്ങളിലെത്തുന്ന ‘സിത്താരേ സമീൻ പർ’ സിനിമയുടെ ലൊക്കേഷനിൽ ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാന്റെ സർപ്രൈസ് എൻട്രി. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

സിനിമയുടെ സെറ്റിലേക്ക് മുന്നറിയിപ്പില്ലാതെ എത്തിയ ഷാറുഖിനെ കണ്ട് കുട്ടികൾ അമ്പരന്നു. ആമിറിന്റെ അഭ്യർഥന മാനിച്ചാണ് സെറ്റിലെത്തിയതെന്നും നിങ്ങളെ കണ്ടപ്പോൾ തന്റെ മനസ്സു നിറഞ്ഞുെവന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

ഡൗൻ സിൻഡ്രോമുളള കൗമാരക്കാരെ ബാസ്‌ക്കറ്റ്ബോൾ പഠിപ്പിച്ച് മത്സരത്തിനിരക്കുകയെന്ന ദൗത്യം ഏറ്റെടുക്കുന്ന കായികാധ്യാപകന്റെ വേഷമാണ് ആമിർഖാന് ചിത്രത്തിൽ. പ്രസന്ന ആർ.എസ്. ആണ് സംവിധാനം. ആമിർഖാൻ ടാക്കീസ് നിർമിച്ചിരിക്കുന്ന ചിത്രം ജൂൺ 20 ന് വേൾഡ് വൈഡ് ആയി റിലീസ് ചെയ്യും.

ADVERTISEMENT
ADVERTISEMENT