ADVERTISEMENT

ഭാര്യയും നടിയുമായ ശോഭിത ധുലിപാല ദോശ ആസ്വദിച്ചു കഴിക്കുന്നത് കൗതുകത്തോടെ നോക്കി നിൽക്കുന്ന തെലുങ്ക് താരം നാഗ ചൈതന്യയുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. നാഗചൈതന്യയുടെ അനിയൻ അഖില്‍ അക്കിനേനിയുടെ വിവാഹച്ചടങ്ങില്‍ നിന്നു പകർത്തിയതാണ് ഈ മനോഹരരംഗം.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹച്ചടങ്ങിനിടെ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന ശോഭിതയുടെയും അത് കൗതുകത്തോടെ നോക്കിനില്‍ക്കുന്ന നാഗചൈതന്യയുടേയും വിഡിയോ ആരാധകര്‍ ഏറ്റെടുത്തു. വിവാഹത്തിന് കാറ്ററിങ് നടത്തിയ യുവാവാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ADVERTISEMENT

നാഗാർജുനയുടെയും അമല അക്കിനേനിയുടെയും മകനാണ് അഖില്‍. കലാകാരിയും സംരംഭകയുമായ സൈനബ് റാവ്ജിയാണ് വധു.

ADVERTISEMENT
ADVERTISEMENT