ADVERTISEMENT

വിജയ്‍യെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകൻ’ന്റെ ആദ്യ ദൃശ്യങ്ങൾ വൈറൽ. പൊലീസ് യൂണിഫോമിൽ, വാളും പിടിച്ചു വരുന്ന വിജയ്‌യാണ് വിഡിയോയിൽ ഉള്ളത്. താരത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ‘ഫസ്റ്റ് റോർ’ ‌റിലീസായത്.

അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.

ADVERTISEMENT

വെങ്കട്ട് കെ. നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയയുമാണ് സഹനിർമാണം. ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്‌ഷന്‍: അനിൽ അരശ്.

ADVERTISEMENT
ADVERTISEMENT