ADVERTISEMENT

തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ പേരും ചിത്രവും പങ്കുവച്ച് നടി ഇല്യാന ഡിക്രൂസ്. ‌‌ രണ്ടാമത്തെ ആൺകുഞ്ഞിന് ‘കീനു റാഫെ ഡോളൻ’ എന്നാണ് ദമ്പതികൾ പേരിട്ടിരിക്കുന്നത്. ‘കീനു റാഫെ ഡോളനെ പരിചയപ്പെടുത്തുന്നു’ എന്ന കുറിപ്പോടെയാണ് ഇല്യാന കുഞ്ഞിന്റെ ചിത്രം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചത്. ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു എന്നും ഇല്യാന കുറിച്ചു.

‘അഭിനന്ദനങ്ങൾ സുന്ദരീ’ എന്നാണ് പ്രിയങ്ക ചോപ്ര പോസ്റ്റിനു താഴെ ആശംസ അറിയിച്ചത്. നിരവധി ആരാധകരും സന്തോഷം പങ്കുവച്ചു.

ADVERTISEMENT

2023 മേയ് മാസത്തിലാണ് ഇല്യാനയും മൈക്കൽ ഡോളനും വിവാഹിതരായത്. ഓഗസ്റ്റിലാണ് ഇരുവർക്കും ആദ്യ കുഞ്ഞ് പിറക്കുന്നത്. ‘കോവ ഫീനിക്സ് ഡോളൻ’ എന്നാണ് ആദ്യ ആൺകുഞ്ഞിന് ദമ്പതികൾ പേര് നൽകിയത്.

ADVERTISEMENT
ADVERTISEMENT