തമിഴകത്തിന്റെ പ്രിയതാരദമ്പതികളായ സൂര്യയും ജ്യോതികയും കിഴക്കൻ ആഫ്രിക്കയിലെ സീഷെൽസിൽ അവധിക്കാലം ആഘോഷിക്കുകയാണ്. ഇതിന്റെ വിഡിയോയും ചിത്രങ്ങളും ജ്യോതിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതാണ് ഇപ്പോൾ വൈറൽ. ഹെലികോപ്റ്ററിൽ സീഷെൽസിലേക്ക് പോകുന്നതും ദ്വീപിലെ റിസോർട്ടിൽ ഇരുവരുമൊരുമിച്ച് സമയം ചെലവഴിക്കുന്നതും വിഡിയോയിൽ കാണാം.
‘നിനക്കും എനിക്കും മാത്രമായി ഈ പറുദീസയിൽ മറ്റൊരു ദിനം’ എന്നാണ് വിഡിയോ പങ്കുവച്ച് തിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. യാത്രയിലെ ഏറ്റവും മനോഹര നിമിഷങ്ങളുടെ കൊളാഷ് ഉൾക്കൊള്ളുന്ന ഒരു വിഡിയോയാണ് ജ്യോതിക പങ്കിട്ടത്. ഇതുവരെ കണ്ടിട്ടില്ലാത്ത സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് വിഡിയോയിൽ സൂര്യയെ കാണുന്നത്. തികയും പ്രായത്തെ വെല്ലുന്ന ലുക്കിലാണ് എന്നാണ് ആരാധകർ കമന്റിടുന്നത്.