രണ്ടാം വിവാഹത്തിനൊരുങ്ങുന്നുവെന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങളോട് പ്രതികരിച്ച് നടി വീണ നായർ.
‘അത് ചുമ്മാതാ. പക്ഷേ എനിക്ക് അങ്ങനെയൊരാൾ വേണം. അതാവശ്യമാണ്. അന്നും ഇന്നും ഒരു ഫാമിലി ലൈഫ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. നീ നൂറുവട്ടം ആലോചിക്കണമെന്ന് എന്റെ സുഹൃത്തുക്കൾ പറയും. നാളെത്തേക്കൊന്നുമല്ല. സമയമുണ്ടല്ലോ. എല്ലാം കൊണ്ടും ഓക്കെയായി ഒരാൾ ലൈഫിൽ വന്നാൽ ഉറപ്പായും ഉണ്ടാകും. അങ്ങനെയൊരാൾ വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.
ഷൂട്ടിങ്ങും ടെൻഷനുമൊക്കെ കഴിഞ്ഞുവരുമ്പോൾ എടീ, പോട്ടേ എന്ന് പറഞ്ഞ് കെട്ടിപ്പിടിക്കുന്ന എന്റെ അച്ഛനെപ്പോലെ, എന്നെ സ്‌നേഹിക്കുന്ന ഒരാൾ വന്നാൽ ഉറപ്പായും രണ്ടാം വിവാഹമുണ്ടാകും. എനിക്ക് മോൻ അല്ലേ ഉള്ളൂ. മോൻ തന്നെ വലിയ സംഭവമാണ്. പക്ഷേ എനിക്ക് അപ്പനും അമ്മയമൊന്നുമില്ലല്ലോ. വിളിച്ചന്വേഷിക്കാനും സ്‌നേഹിക്കാനും ഒരാൾ വേണം. അങ്ങനെയൊരാൾ എത്രയും വേഗം വരട്ടേയെന്ന് ഞാൻ ആഗ്രഹിക്കുന്നു’.- ഒരു യൂ ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി.