മോഡലും നടിയുമായ ആൻസിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ‘കൂടെവിടെ’ സീരിയലിലൂടെ ശ്രദ്ധ നേടിയ നടി പ്രാർത്ഥനയ്ക്കൊപ്പം പൂമാല ധരിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് ‘With ma pondattii...’ എന്ന കുറിപ്പോടെ ആൻസിയ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഞാൻ എന്റെ ബെസ്റ്റ് ഫ്രണ്ടിനെ വിവാഹം കഴിച്ചു, ടോക്സിക് ബന്ധത്തേക്കാൾ നൂറിരട്ടി നല്ല ബന്ധം. എല്ലാ പെൺകുട്ടികളും നിങ്ങളുടെ കളിപ്പാട്ടമല്ല! വിഷം നിറഞ്ഞ വ്യാജ നാടകീയ ആളുകളിൽ നിന്ന് അകന്നു പോകൂ എന്നു പ്രാർത്ഥനയും കുറിച്ചു.
അമ്പല നടയിൽ വച്ച് താലി ചാർത്തിയും പരസ്പരം മാല അണിഞ്ഞും സീമന്ത രേഖയിൽ സിന്ദൂരം ചാർത്തിയും ആണ് വിവാഹം നടന്നതെന്ന് കാണിക്കുന്ന വിഡിയോയും ഇവർ പങ്കുവച്ചിട്ടുണ്ട്.