തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ സജീവമായ നടി ശ്രിയ റെഡ്ഡി, ‘ഭരത് ചന്ദ്രൻ ഐപിഎസ്’, ‘ബ്ലാക്ക്’ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതയാണ്. ഇന്ത്യൻ ക്രിക്കറ്റ് താരമായിരുന്ന ഭരത് റെഡ്ഡിയുടെ മകളായ ശ്രിയ അത്‌ലീറ്റ് കൂടിയാണ്. കളരിപ്പയറ്റും അഭ്യസിച്ചിട്ടുണ്ട്.
ഇപ്പോഴിതാ, താൻ കായിക പരിശീലനങ്ങൾ നടത്തുന്ന വിഡിയോ പങ്കുവച്ചിരിക്കുകയാണ് ശ്രിയ. ഹർഡിൽ ഡ്രില്ലും ലാഡർ ഡ്രില്ലും പുൾ അപ്പും മറ്റ് ഡ്രില്ലുകളും ചെയ്യുന്ന ശ്രിയയാണ് വിഡിയോയിൽ. ‘എനിക്ക് ഏറ്റവും പ്രിയപ്പെട്ട പരിശീലനങ്ങൾ. ഒരിക്കൽ അത്‌ലറ്റ് ആയവർ എന്നും അത്‌ലറ്റ് ആയിരിക്കും’ എന്നാണ് ശ്രിയ ഇൻസ്റ്റഗ്രാമിൽ വിഡിയോയ്ക്കൊപ്പം കുറിച്ചത്.
പ്രശാന്ത് നീൽ സംവിധാനം ചെയ്ത സലാറിലാണ് ശ്രിയ അവസാനമായി വേഷമിട്ടത്. പവൻ കല്യാൺ നായകനായെത്തുന്ന ‘ഒ ജി’യാണ് താരത്തിന്റെ പുതിയ ചിത്രം.