ADVERTISEMENT

ലോക മാനസികാരോഗ്യ ദിനത്തില്‍, മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ സംസാരിച്ച് ബോളിവുഡ് താരം ആമിര്‍ഖാനും മകള്‍ ഇറ ഖാനും .മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ നിസാരമായി കാണരുതെന്ന് ഇരുവരും പറയുന്നു. വര്‍ഷങ്ങളോളം മാനസികാരോഗ്യത്തിന് ചികിത്സയിലായിരുന്നു താനും തന്റെ മകളുമെന്നും ആമിര്‍ഖാന്‍ തുറന്നു പറയുന്നു.

‘ഈ ജീവിതത്തില്‍ പലതും നമുക്ക് ഒറ്റയ്ക്കു ചെയ്യാന്‍ സാധിക്കുന്നവയല്ല. അതിന് മറ്റുള്ളവരുടെ സഹായം അത്യാവശ്യമാണ്, അതായത് വിദഗ്ദരായവരുടെ സഹായം. അത് തേടാന്‍ ഒരിക്കലും മടികാണിക്കരുത്. അതില്‍ നാണക്കേടുകള്‍ ഒന്നും തന്നെയില്ലയെന്നും ആമിര്‍ഖാന്‍ പറയുന്നു.

ADVERTISEMENT

2018 ല്‍ തനിക്ക് ക്ലിനിക്കല്‍ ‍ഡിപ്രഷന്‍ കണ്ടെത്തിയിരുന്നെന്നും വര്‍ഷങ്ങളോളം അതിനോട് പോരാടുകയായിരുന്നു എന്നും ഇറ നേരത്തെയും തുറന്നു പറഞ്ഞിട്ടുണ്ട്. മാനസികാരോഗ്യത്തിന്റെ പ്രാധാന്യം കൂടുതല്‍ പേരിലേക്കെത്തിക്കാനായി അഗസ്തു ഫൗണ്ടേഷന്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷനും ഇറ ആരംഭിച്ചിരുന്നു.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT