തെന്നിന്ത്യൻ നടി അഭിനയ വിവാഹിതയാകുന്നു. വിവാഹനിശ്ചയം കഴിഞ്ഞെന്ന സന്തോഷം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
അഭിനയയുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്താണ് വരൻ. കഴിഞ്ഞ പതിനഞ്ച് വർഷം നീണ്ട സൗഹൃദവും പ്രണയവുമാണ് ഇപ്പോള്‍ വിവാഹത്തിലെത്തി നിൽക്കുന്നത്. നടി പ്രണയം വെളിപ്പെടുത്തി ഒരു മാസം പിന്നിടുമ്പോഴാണ് വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്ത് വന്നത്. ‘മണികൾ മുഴങ്ങട്ടെ അനുഗ്രഹങ്ങൾ വർഷിക്കട്ടെ എന്നേക്കും എന്നേക്കുമായുള്ള യാത്രയുടെ തുടക്കം കുറിക്കുന്നു’ എന്നാണ് അഭിനയ കുറിച്ചത്.
‘നാടോടികൾ’ എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയ ബിഗ് സ്ക്രീനിൽ എത്തുന്നത്. ഇതിനോടകം 58 ചിത്രങ്ങളിൽ അഭിനയിച്ചു. ജോജു ജോർജ് ചിത്രം ‘പണി’യിലാണ് നടി അടുത്തിടെ അഭിനയിച്ചത്.