‘ലെജൻഡ്’ എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിലെത്തിയ വ്യവസായി ലെജന്‍ഡ് ശരവണന്റെ പുതുപുത്തന്‍ മേക്കോവർ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ക്ലീൻ ഷേവ് ലുക്ക് മാറ്റി താടി ലുക്കിലാണ് ഇത്തവണ ശരവണന് പ്രത്യക്ഷപ്പെട്ടത്. ഏറ്റവും പുതിയ സിനിമയ്ക്കു വേണ്ടിയാണ് താരത്തിന്റെ മേക്കോവറെന്നാണ് അഭ്യൂഹങ്ങള്‍. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
അമ്പത്തിരണ്ടുകാരനായ ശരവണന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ‘ദ് ലെജൻഡ്’. ചിത്രം ഇപ്പോൾ ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്. തമിഴ്നാട്ടിൽ കോടികൾ വിറ്റുവരവുള്ള ശരവണ സ്റ്റോഴ്സിന്റെ ഉടമയാണ് ശരവണൻ. ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.

5.