അര്‍ബുദത്തോട് ഏറെ നാള് പൊരുതി ഒടുവിൽ മരണത്തിനു കീഴടങ്ങി ബോവിവുഡ് നടന് ജൂനിയര്‍ മെഹ്മൂദ്. 67 വയസായിരുന്നു. മുംബൈയിലെ ജൂഹു പള്ളിയിലായിരിക്കും കബറടക്കം.
ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്ന മെഹ്മൂദിന് കരളിലും ശ്വാസകോശത്തിലും കാന്‍സര്‍ ബാധിച്ചിരുന്നു. പിന്നീട് കുടലുകളിലേക്കും രോഗബാധ എത്തിയതോടെ തീര്‍ത്തും അവശനായി.
1956 നവംബര്‍ 15ന് ജനിച്ച ജൂനിയര്‍ മഹ്മൂദിന്റെ യഥാര്‍ത്ഥ പേര് നയീം സയിദ് എന്നാണ്. ഹാത്തി മേരാ സാത്തി, മേരാ നാം ജോക്കര്‍, കാരവാന്, ബ്രഹ്മചാരി തുടങ്ങി ഇരുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.