മോഹന്‍ലാല്‍ നായകനായ ‘ദേവാസുര’ത്തില്‍ ക്രൂരനായ വില്ലനായി തിളങ്ങിയ തമിഴ് നടന്‍ നെപ്പോളിയനെ മലയാളികള്‍ മറന്നു കാണില്ല. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തമിഴിലും മലയാളത്തിലും ഒരുപോലെ ശ്രദ്ധ നേടിയ താരമാണ് നെപ്പോളിയന്‍. ഇപ്പോഴിതാ താരത്തിന്റെ ഒരു വിഡിയോയാണ് യൂട്യൂബില്‍ ട്രെന്‍ഡിങ് ആകുന്നത്.

അമേരിക്കയിലെ ടെന്നസിയില്‍, 12000 സ്ക്വയര്‍ഫീറ്റില്‍ നിര്‍മിച്ച വീടിനകത്ത് അദ്ഭുതങ്ങളാണ് നെപ്പോളിയന്‍ ഒരുക്കിയിരിക്കുന്നത്. ഭിന്നശേഷിക്കാരനായ മകന്‍ ധനുഷിനു എളുപ്പത്തില്‍ സഞ്ചരിക്കാന്‍ വേണ്ടി നിരവധി മാറ്റങ്ങളും വീടിനകത്ത് വരുത്തിയിട്ടുണ്ട്. ഫുള്‍ സൈസ് ബാസ്ക്കറ്റ് ബോള്‍ കോര്‍ട് ഉള്‍പ്പെടെ അമ്പരപ്പിക്കുന്ന സൗകര്യങ്ങള്‍ വീടിനകത്തുണ്ട്. ഇര്‍ഫാന്‍സ് വ്യൂ എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീടിനകത്തെ മനോഹര കാഴ്ചകള്‍ പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുന്നത്. വിഡിയോ കാണാം..