കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ ‘പ്രണയവാർത്തയിൽ’ പ്രതികരണവുമായി നടി കീര്‍ത്തി സുരേഷ്. ദുബായിലെ വ്യവസായി ഫര്‍ഹാന്‍ ബിന്‍ ലിഖായത്ത് എന്ന യുവാവുമായി കീര്‍ത്തി പ്രണയത്തിലാണെന്ന വാർത്തയാണ് ആരാധകര്‍ക്കിടയില്‍ വാര്‍ത്തയായത്. ഫര്‍ഹാനും കീര്‍ത്തിയും ഒരുമിച്ചുള്ള ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിരുന്നു ഗോസിപ്പുകള്‍ക്ക് കാരണമായത്.
ഇപ്പോഴിതാ പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് പറഞ്ഞ് രംഗത്തു വന്നിരിക്കുകയാണ് കീർത്തി. ‘‘ഇപ്പോള്‍ എന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ട കാര്യമില്ല. എന്റെ ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയം വരുമ്പോള്‍ വെളിപ്പെടുത്താം.’’- കീർത്തി സുരേഷ് ട്വീറ്റ് ചെയ്തു.
ഓൺലൈൻ മാധ്യമത്തില്‍ വന്ന വാർത്തയുടെ ലിങ്ക് പങ്കുവച്ചായിരുന്നു കീർത്തിയുടെ പ്രതികരണം. കീർത്തിയും ഫർഹാനും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ മുന്‍പും താരം പങ്കുവയ്ക്കാറുണ്ട്.