ADVERTISEMENT

മോഷണ ആരോപണം ഉന്നയിച്ച് മൂന്ന് ജീവനക്കാർക്കെതിരെ പരാതിയുമായി രജനീകാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനീകാന്ത്. ലക്ഷങ്ങൾ വില വരുന്ന വജ്ര, സ്വർണാഭരണങ്ങളും രത്നങ്ങളും കാണാതായെന്നാണ് ഐശ്വര്യയുടെ പരാതി. ഐശ്വര്യയുടെ പരാതിയിൽ തേനാംപേട്ട് പൊലീസ് അന്വേഷണം തുടങ്ങി.

ആഭരണങ്ങൾ സൂക്ഷിച്ച ലോക്കറിന്റെ താക്കോൽ എവിടെയെന്ന് ജീവനക്കാർക്ക് അറിയാമായിരുന്നുവെന്നും മൂന്ന് ജീവനക്കാരെയും സംശയമുണ്ടെന്നും ഐശ്വര്യ പരാതിയിൽ പറയുന്നു. അറുപതോളം പവന്റെ ആഭരണങ്ങൾ നഷ്ടമായത്രേ.

ADVERTISEMENT

ഫെബ്രുവരി 10 ന് ലോക്കർ പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ നഷ്ടമായതായി മനസ്സിലായത്. 18 വർഷം മുമ്പ് തന്റെ വിവാഹ സമയത്ത് വാങ്ങിയ ആഭരണങ്ങളാണ് ഇതെന്നും ഐശ്വര്യ.

ADVERTISEMENT
ADVERTISEMENT