Wednesday 08 March 2023 10:55 AM IST : By സ്വന്തം ലേഖകൻ

പ്രാർഥനകൾക്കും സ്നേഹാന്വേഷണങ്ങൾക്കും നന്ദി...ഈ പ്രാർഥനയാണെന്റെ സൗഖ്യം...: അമിതാഭ് ബച്ചന്റെ കുറിപ്പ്

amithab

ആരാധകർക്ക് ഹോളി ആശംസകൾ നേർന്ന്, പ്രാർഥനകൾക്കും സ്നേഹാന്വേഷണങ്ങൾക്കും നന്ദി പറഞ്ഞ് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചൻ. ഷൂട്ടിങിനിടെ ഗുരുതരമായി പരുക്കേറ്റ് ചികിൽസയില്‍ കഴിയുകയാണ് ഇപ്പോൾ താരം.

‘നിങ്ങളുടെ സ്നേഹാന്വേഷണങ്ങൾക്ക് നിറയെ സ്നേഹവും കടപ്പാടും. ഈ പ്രാർഥനയാണെന്റെ സൗഖ്യം. വീട്ടിൽ വിശ്രമിക്കുകയാണ്. പുരോഗതിയുണ്ട്’.– അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

പ്രൊജക്റ്റ് കെ എന്ന ചിത്രത്തിന്റെ, ഹൈദരാബാദിൽ നടന്ന ആക്ഷൻ സീൻ ചിത്രീകരണത്തിനിടെയാണ് താരത്തിന് വീണ് പരുക്കേറ്റത്. വീഴ്ചയിൽ വലതുഭാഗത്തെ വാരിയെല്ല് പൊട്ടി. പേശികൾക്കും സാരമായ പരുക്കേറ്റു.