‘അക്വാമാൻ ആൻഡ് ദ ലോസ്റ്റ് കിങ്ഡം’ ട്രെയിലർ ഹിറ്റ്. പ്രേഷകരെ ആവേശം കൊള്ളിച്ച ‘അക്വാമാൻ’ ന്റെ രണ്ടാം ഭാഗമാണ് ചിത്രം.
ജേസൺ മോമോവ അക്വാമാനായി എത്തുന്ന ചിത്രം ജെയിംസ് വാനാണ് സംവിധാനം ചെയ്യുന്നത്. പാട്രിക് വില്‍സണ്‍, യഹ്യ അബ്ദുള്‍ മതീന്, നിക്കോള്‍ കിഡ്മാന് തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഡിസി സ്റ്റുഡിയോസ്, അറ്റോമിക് മോണ്‍സ്റ്റര്‍, വാര്‍ണര്‍ ബ്രോസ് എന്നിവയുടെ ബാനറില്‍ ജയിംസ് വാനും പീറ്റര്‍ സ്ഫ്വാനും ചേര്‍ന്നാണ് സിനിമ നിർമിക്കുന്നത്. 205 മില്യണ്‍ ഡോളറില്‍ ഒരുക്കിയ ചിത്രം ഡിസംബര്‍ 20 ന് റിലീസ് ചെയ്യും.