ADVERTISEMENT

വിതരണക്കാര്‍ കൂടുതൽ തുക ചോദിക്കുന്നതിനാൽ, ഹോളിവുഡ് ചിത്രം ‘അവതാർ 2’ കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ‘ഫിയോക്’. ഫിയോക്കിന്റെ കീഴിൽ വരുന്ന 400 തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യില്ല.

ഡിസ്നി കമ്പനി ഡിസംബര്‍ 16നു ചിത്രം ലോകമെമ്പാടും റിലീസിനെത്തും. റിലീസ് ചെയ്യുന്ന ആദ്യ ആഴ്ചയിൽ തിയറ്റർ വിഹിതത്തിന്റെ അറുപത് ശതമാനമാണ് വിതരണക്കാര്‍ ചോദിക്കുന്നത്. എന്നാൽ 55 ശതമാനത്തിനു മുകളിൽ ഒരുതരത്തിലും വിഹിതം നൽകാനാകില്ലെന്നാണ് തിയറ്റർ ഉടമകളുടെ നിലപാട്. 2009ൽ റിലീസ് ചെയ്ത് അവതാറിന്റെ തുടർച്ചയാണ് അവതാർ 2.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT