ADVERTISEMENT

അടുത്തിടെ മൈസൂരുവിലെ ഒരു മെഴുക് പ്രതിമാ മ്യൂസിയത്തില്‍ അനാച്ഛാദനം ചെയ്യപ്പെട്ട ‘ബാഹുബലി’യുടെ മെഴുക് പ്രതിമയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ‘ബാഹുബലി’യായ പ്രഭാസുമായി യാതൊരു ഛായയും ഈ പ്രതിമയ്ക്കില്ലെന്നതാണ് സത്യം. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും പരിഹാസവും കടുത്തതോടെ മ്യൂസിയം അധികൃതർ പുലിവാല് പിടിച്ചിരിക്കുകയാണ്.

അതേസമയം, ‘ബാഹുബലി’ നിർമാതാവ് ശോബു യര്‍ലഗഡ്ഡ പ്രതിമയ്ക്കെതിരെ രംഗത്തെത്തി. തങ്ങളുടെ അറിവോ സമ്മതോ കൂടാതെയാണ് പ്രതിമ നിർമിച്ചിരിക്കുന്നതെന്നും കോപ്പിറൈറ്റ് ലംഘനമായതിനാൽ ഉടൻ തന്നെ ഇത് നീക്കം ചെയ്യാനുള്ള നടപടി എടുക്കുമെന്നും ശോഭു സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു. മൈസൂർ മ്യൂസിയത്തിലെ പ്രഭാസിന്റെ മെഴുകു പ്രതിമയുടെ ചിത്രമടക്കം പങ്കുവച്ചാണ് നിർമാതാവിന്റെ പ്രതികരണം. എന്തായാലും പ്രതിമ എത്രയും പെട്ടന്ന് നീക്കം ചെയ്യാനുള്ള തയാറെടുപ്പിലാണ് മ്യൂസിയം അധികൃതർ എന്നാണ് സൂചന.

ADVERTISEMENT

സലാര്‍ ആണ് പ്രഭാസിന്റെ പുതിയ റിലീസ്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ADVERTISEMENT
ADVERTISEMENT