ADVERTISEMENT

അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച്, മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ബോളിവുഡ് നടി ബിപാഷ ബസു. ഭര്‍ത്താവ് കരണ്‍ സിങ് ഗ്രോവറിനൊപ്പം ബേബി ബംപ് കാണിച്ചുള്ള ബിപാഷയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ബിപാഷയെ കരണ്‍ ചേര്‍ത്തുപിടിക്കുന്നതും നിറ വയറിൽ ചുംബിക്കുന്നതും ചിത്രങ്ങളിൽ കാണാം.

ADVERTISEMENT

‘ഞങ്ങളുടെ ജീവിത്തില്‍ പുതിയ ഘട്ടം തുടങ്ങുന്നു. ജീവിതത്തിലെ പുതിയ പ്രകാശം. ഇതു ഞങ്ങളെ പഴയതിലും കൂടുതല്‍ പൂര്‍ണമാക്കുന്നു. ഓരോരുത്തരായിരുന്ന ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടുകയും ഒരേ മനസ്സുള്ള രണ്ടു പേരായി ജീവിതം ആരംഭിക്കുകയും ചെയ്തു. ഇപ്പോള്‍ ഞങ്ങളുടെ സന്തോഷത്തിലേക്ക് മൂന്നാമതൊരാള്‍ കൂടി കടന്നുവരികയാണ്. ഞങ്ങളുടെ സ്‌നേഹത്തില്‍നിന്ന് പിറവിയെടുക്കുന്ന ഒരു സൃഷ്ടി. കുഞ്ഞ് ഉടന്‍ ഞങ്ങളോടൊപ്പം ചേരും. അതു ഞങ്ങളുടെ സന്തോഷം കൂട്ടും. നിങ്ങളുടെ പ്രാര്‍ഥനയ്ക്കും ആശംസകള്‍ക്കും സ്‌നേഹത്തിനും നന്ദി. എപ്പോഴും ഞങ്ങളുടെ കൂടെയുണ്ടാകുക. ഞങ്ങളുടെ ഒരു ഭാഗമാകുക’.–ബിപാഷ പറയുന്നു.

ടെലിവിഷൻ താരമായ കരണ്‍ സിങ് ഗ്രോവറിനെ 2016 ല്‍ ആണ് ബിപാഷ വിവാഹം ചെയ്തത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT