തന്റെ മകനും താരവുമായ ബോബി ഡിയോളിന്റെ വർക്കൗട്ട് വിഡിയോ പങ്കുവച്ച് ബോളിവുഡ് ഇതിഹാസം ധർമേന്ദ്ര. ഈ വിഡിയോ ഇതിനോടകം വൈറലാണ്. പുതുതായി ചില മികച്ച കഥാപാത്രങ്ങൾക്കു വേണ്ടിയുള്ള ബോബിയുടെ തയാറെടുപ്പ് എന്ന കുറിപ്പോടെയാണ് ധർമേന്ദ്ര വഡിയോ പങ്കുവച്ചിരിക്കുന്നത്.
അമ്പത്തിനാല് വയസാണ് ഇപ്പോള്‍ ബോബിക്ക്. ഈ പ്രായത്തിലും ഇത്ര മനോഹരമായി ശരീരം സംരക്ഷിക്കുന്നതില്‍ താരത്തെ അഭിനന്ദിക്കുന്നതാണ് വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകളിൽ പലതും.