ADVERTISEMENT

താൻ കാൻസര്‍ ബാധിതനാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവി.

ഒരു കാന്‍സര്‍ അവബോധ പരിപാടിയില്‍ പങ്കെടുത്ത്, താരം സംസാരിച്ചതിൽ നിന്നാണ് ഇത്തരമൊരു അഭ്യൂഹം പരന്നതും വാർത്തയായതും. ചിരഞ്ജീവി കാന്‍സര്‍ ബാധിതനായിരുന്നു എന്നും ചികിത്സയിലൂടെ രോഗമുക്തി നേടിയെന്നുമായിരുന്നു കഥ. എന്നാല്‍, തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

ADVERTISEMENT

‘കാര്യം മനസിലാക്കാതെയാണ് എനിക്ക് കാന്‍സറാണെന്ന് പലരും റിപ്പോര്‍ട്ട് ചെയ്തത്. ഇത് അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിച്ചു. ആദ്യം തന്നെ കാന്‍സര്‍ ടെസ്റ്റ് നടത്തി, കാന്‍സര്‍ ആണെന്ന് ബോധ്യപ്പെട്ടാല്‍ അതിന് വേണ്ട ചികിത്സകള്‍ നടത്തിയാല്‍ മതിയാകും എന്നാണ് പറഞ്ഞത്. അല്ലാതെ കാന്‍സര്‍ ആണെന്നും ഭേദമായെന്നും അല്ല’.– ചിരഞ്ജീവി പ്രസ്താവനയില്‍ പറയുന്നു.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT