ഭർത്താവ് നവീൻ നിർമിച്ച്, സഹോദരൻ ജയദേവ് സംവിധാനം ചെയ്യുന്ന ‘ഡോർ’ എന്ന ചിത്രത്തിലൂടെ നടി ഭാവന വീണ്ടും തമിഴിൽ. പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം താരം തമിഴിൽ തിരിച്ചെത്തുകയാണ്. ഭാവനയുടെ പിറന്നാൾ ദിനത്തിൽ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.
ജൂൺ ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ നവീൻ രാജനും ഭാവനയും ചേർന്നാണ് നിർമാണം. ഭാവനയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴിൽ ഒരുങ്ങുന്ന സിനിമ നാലു ഭാഷകളില്‍ റിലീസ് ചെയ്യും. ഷാജി കൈലാസിന്റെ ഹണ്ട്, ശങ്കർ രാമകൃഷ്ണന്റെ റാണി എന്നിവയാണ് ഭാവനയുടെ മലയാളത്തിലെ പുതിയ സിനിമകൾ.
പ്രശസ്ത സംവിധായകന്‍ മിഷ്‌കിന്റെ അസോഷ്യേറ്റായിരുന്നു ജയദേവ്. 2018 ൽ റിലീസ് ചെയ്ത ‘പട്ടിണപാക്കം’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ജയദേവ് സംവിധാന രംഗത്തെത്തുന്നത്.