ADVERTISEMENT

ഏഴു വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു, ‘ധ്രുവനച്ചത്തിരം’ നവംബര്‍ 24ന് റിലീസ് ചെയ്യും. സിനിമയുടെ ഒരു ട്രെയിലർ ഗ്ലിംപ്സും എത്തി. ചിയാൻ വിക്രം നായകനായി, ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ചിത്രം 2016 ൽ ചിത്രീകരണം ആരംഭിച്ചതാണ്. സാമ്പത്തിക പ്രശ്നം മൂലം 2018 മുതല്‍ ചിത്രത്തിന്റെ ജോലികള്‍ നിര്‍ത്തി വെയ്ക്കുകയും പിന്നീട് തുടങ്ങുകയും ചെയ്യുകയായിരുന്നു.

ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ഐശ്വര്യ രാജേഷ്, ഋതു വര്‍മ, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത്ത് കുമാര്‍, ദിവ്യദര്‍ശിനി, മുന്ന, സതീഷ് കൃഷ്ണന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT