ADVERTISEMENT

തമിഴ് സൂപ്പര്‍താരം അജിത്ത് സിനിമയില്‍ വന്നിട്ട് 30 വർഷം തികയുന്നു. തങ്ങളുടെ പ്രിയപ്പെട്ട ‘തല’ അജിത്തിനു ആശംസകള്‍ നേരുകയാണ് ആരാധകര്‍. കടലിനു അടിയിൽ പോയി താരത്തിന്റെ ബാനർ ഉയർത്തി ആശംസ നേരുന്ന വിഡിയോ ഒരു കൂട്ടം ആരാധകര്‍ പങ്കുവച്ചിരുന്നു. പുതുച്ചേരിയിലുള്ള അജിത്ത് ഫാൻസാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

തൊട്ടുപിന്നാലെ ആരാധകര്‍ക്ക് മറുപടിയുമായി അജിത്തുമെത്തി. "എന്റെ ആരാധകരും എന്നെ വെറുക്കുന്നവരും നിഷ്പക്ഷരായിട്ടുള്ളവരും ഒരേ നാണയത്തിന്റെ വശങ്ങളാണ്. ആരാധകരില്‍ നിന്നുള്ള സ്‌നേഹവും, വിദ്വേഷകരില്‍ നിന്നുള്ള വെറുപ്പും എല്ലാവിധ കാഴചപ്പാടുകളും ഞാന്‍ സ്വീകരിക്കുന്നു. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക.. എപ്പോഴും സ്‌നേഹം മാത്രം."- അജിത്ത്  പറയുന്നു.

ADVERTISEMENT

വലിമൈയ്ക്കു ശേഷം എച്ച്. വിനോദ്– അജിത് വീണ്ടും ഒന്നിക്കുന്ന സിനിമയാണ് അടുത്ത് വരാനിരിക്കുന്നത്. മഞ്ജു വാരിയരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ധനുഷ് ചിത്രം അസുരനു ശേഷം മഞ്ജു അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണിത്. ബാങ്ക് മോഷണമാണ് ചിത്രത്തിന്റെ പ്രമേയം. ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളാകും പ്രധാന ലൊക്കേഷൻ.ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ബോണി കപൂറാണ്.

ADVERTISEMENT
ADVERTISEMENT