Thursday 30 November 2023 09:58 AM IST : By സ്വന്തം ലേഖകൻ

ലോകേഷിന്റെ ‘ജി സ്‌ക്വാഡ്’ അവതരിപ്പിക്കുന്നു, ‘ഉറിയടി’ നായകന്റെ ‘ഫൈറ്റ് ക്ലബ്’

fight-club

സംവിധായകൻ ലോകേഷ് കനകരാജിന്റെ പ്രൊഡക്ഷൻ ഹൗസ് ‘ജി സ്‌ക്വാഡ്’ന്റെ ആദ്യ സിനിമ പ്രഖ്യാപിച്ചു. ‘ഫൈറ്റ് ക്ലബ്’ എന്നാണ് ചിത്രത്തിന്റെ പേര്.

അബ്ബാസ് എ റഹ്മത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ‘ഉറിയടി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിജയ് കുമാറാണ് നായകൻ. ഗോവിന്ദ് വസന്തയാണ് സംഗീതം. ആദിത്യയാണ് നിർമ്മാതാവ്. ഫൈറ്റ് ക്ലബ് ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇതിനകം വൈറലാണ്.

സിനിമാട്ടോഗ്രാഫർ– ലിയോൺ ബ്രിട്ടോ, എഡിറ്റർ – കൃപകരൺ, കഥ – ശശി, തിരക്കഥ – വിജയ്‌കുമാർ, ശശി, അബ്ബാസ് എ റഹ്മത്, എക്സികുട്ടീവ് പ്രൊഡ്യൂസർ : ആർ ബാലകുമാർ, ക്രിയേറ്റിവ് പ്രൊഡ്യൂസർ : വിജയ് കുമാർ. 2023 ഡിസംബറിൽ ചിത്രം തിയറ്ററുകളിലേക്കെത്തും.