Monday 10 March 2025 11:23 AM IST : By സ്വന്തം ലേഖകൻ

‘അവതാറിൽ ഒരു പ്രധാന വേഷം വേണ്ടെന്നു വച്ചു, ആ പേര് നിർദേശിച്ചതും ഞാൻ’: വൈറൽ ആയി ഗോവിന്ദയുടെ വാക്കുകൾ

govinda

വിഖ്യാത ഹോളിവുഡ് സിനിമ ‘അവതാറി’ൽ സംവിധായകൻ ജെയിംസ് കാമറൂൺ തനിക്കു ഒരു പ്രധാന വേഷം ഓഫര്‍ ചെയ്തിരുന്നുവെന്നും ചിത്രത്തിനു ‘അവതാര്‍’ എന്ന പേര് നിര്‍ദേശിച്ചതു താനാണെന്നും ബോളിവുഡ് നടന്‍ ഗോവിന്ദ.

‘ഞാൻ വലിയൊരു ഒരു ഓഫർ ഉപേക്ഷിച്ചു. അത് ഇപ്പോഴും വേദനയുള്ള ഓർമ്മയാണ്. അമേരിക്കയിൽ ഞാൻ ഒരു സർദാർജിയെ കണ്ടുമുട്ടി, അദ്ദേഹത്തിന് ഒരു ബിസിനസ് ആശയം നൽകി. അത് വിജയിച്ചു. കുറച്ച് വർഷങ്ങൾക്ക് ശേഷം അദ്ദേഹം എന്നെ ജെയിംസ് കാമറൂണിനെ പരിചയപ്പെടുത്തി. അദ്ദേഹം എന്നോട് ജെയിംസിനൊപ്പം ഒരു ചിത്രം ചെയ്യാൻ ആവശ്യപ്പെട്ടു, അതിനാൽ ഞാൻ അവരെ ഡിന്നറിന് ക്ഷണിച്ചു.

കഥ കേട്ട് ഞാനാണ് ചിത്രത്തിന് ‘അവതാർ’ എന്ന പേര് നിര്‍ദേശിച്ചത്. ചിത്രത്തിലെ നായകൻ വികലാംഗനാണെന്ന് ജെയിംസ് എന്നോട് പറഞ്ഞു. അതിനാൽ ഞാൻ ചിത്രം ചെയ്യില്ലെന്ന് പറഞ്ഞു. അദ്ദേഹം എനിക്ക് ഒരു പ്രധാന വേഷവും 18 കോടി രൂപയും വാഗ്ദാനം ചെയ്തു. 410 ദിവസം ഷൂട്ടിങ് ആവശ്യമുണ്ടെന്നും പറഞ്ഞു. ഞാൻ അത് സമ്മതിച്ചില്ല’.– നടന്‍ മുകേഷ് ഖന്നയുമായി നടത്തിയ ഒരു പോഡ്കാസ്റ്റ് അഭിമുഖത്തില്‍ ഗോവിന്ദ പറഞ്ഞു.

അതേ സമയം ‌ഇടവേളയ്ക്കു ശേഷം ഗോവിന്ദ വീണ്ടും സിനിമയില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ്.