ADVERTISEMENT

ഹാഫ് സാരിയിലുള്ള തന്റെ മനോഹര ചിത്രങ്ങള്‍ പങ്കുവച്ച് തെന്നിന്ത്യയുടെ പ്രിയതാരം ഹൻസിക മോട്‌വാനി. മഞ്ഞ കളറിലുള്ള പാവാടയും വെള്ള ദാവണിയും ഹെവി വർക്കുകളുള്ള ബ്ലൗസുമാണ് താരം ധരിച്ചിരിക്കുന്നത്. പിറകിലേയ്ക്ക് കെട്ടിയൊതുക്കിയ മുടിയിൽ മുല്ലപ്പൂവും ചൂടിയിട്ടുണ്ട്. പരമ്പരാഗത കുന്തൻ സ്റ്റൈലിലുള്ള മാലയും, വളകളും, നെറ്റിച്ചുട്ടിയും, അരപ്പട്ടയും, ജിമിക്കിയും ഒപ്പം അണിഞ്ഞിരിക്കുന്നു.

വിവാഹത്തോടെ സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT