വിജയ്–ലോകേഷ് കനകരാജ് ചിത്രം ലിയോയ്ക്ക് ശേഷം രജനികാന്ത്–നെൽസൺ ദിലീപ് കുമാർ ചിത്രം ജയിലറിന്റെയും കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്. ഓഗസ്റ്റ് 10നാണ് ജയിലർ റിലീസിനെത്തുന്നത്. മോഹൻലാൽ ജയിലറിൽ അതിഥി വേഷത്തിൽ എത്തും.
ആക്‌ഷന്‍ കോമഡി എന്റർടെയ്നറാണ് ജയിലർ. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായാണ് രജനി എത്തുക. തമന്നയാണ് നായിക. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ്‌രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനില്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്‌ഷൻ കൊറിയോഗ്രാഫര്‍.