ADVERTISEMENT

രജനി കാന്തിനെ നായകനാക്കി യുവസംവിധായകൻ നെൽസൺ ദിലീപ് കുമാർ ഒരുക്കുന്ന ജയിലർ ഷൂട്ടിങ് അവസാനിച്ചു. ചിത്രത്തിന്റെ പാക്കപ്പ് ആഘോഷത്തിന്റെ ചിത്രങ്ങൾ ഇതിനകം വൈറൽ ആണ്. ചിത്രീകരണം പൂര്‍ത്തിയായതിന്റെ സന്തോഷം രജനിയും ടീമും കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സ് പങ്കുവച്ചു.

മുത്തുവേല്‍ പാണ്ഡ്യന്‍ എന്നാണ് ചിത്രത്തിൽ രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. തമന്നയാണ് നായിക. രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരും രജനിക്കൊപ്പം പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മോഹന്‍ലാല്‍ അതിഥിവേഷത്തിലാണ് എത്തുക.

ADVERTISEMENT

അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍. ചിത്രത്തിന്‍റെ തിരക്കഥയും നെല്‍സന്റേതാണ്.

ADVERTISEMENT
ADVERTISEMENT