തമിഴ് സിനിമയിലെ സൂപ്പർതാരം വിജയ് രാഷ്ട്രീയത്തിൽ സജീവമാകും മുൻപ് അവസാനം അഭിനയിക്കുന്ന സിനിമ എന്ന നിലയിൽ ഇതിനോടകം വലിയ ശ്രദ്ധ നേടിക്കഴിഞ്ഞ ചിത്രമാണ് ‘ജനനായകൻ’. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറാണെന്നാണ് സൂചന.
ഇപ്പോഴിതാ, ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നിർമാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ്. ചിത്രം 2026 ജനുവരി 9 – ന് പൊങ്കല്‍ റിലീസായി തിയറ്ററുകളിലെത്തും.
ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങിയവരാണ് താരനിരയിലെ മറ്റു പ്രമുഖർ. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.
ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്.