ADVERTISEMENT

കാര്‍ അപകടത്തില്‍ മരണപ്പെട്ട നടി വൈഭവി ഉപാധ്യായയുടെ ഓർമകൾ പങ്കുവച്ച്, വൈകാരികമായ കുറിപ്പുമായി താരത്തിന്റെ പ്രതിശ്രുത വരൻ ജയ് ഗാന്ധി.

നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്നത് വരെ, നിന്നെക്കുറിച്ചുള്ള ഓര്‍മകള്‍ എന്നും പുഞ്ചിരി സമ്മാനിക്കും. കുറച്ച് സമയത്തേയ്‍ക്ക് എനിക്ക് നിന്നെ തിരികെ ലഭിക്കുമെങ്കിൽ, നമ്മള്‍ പതിവുപോലെ വീണ്ടും ഇരുന്ന് സംസാരിക്കാം. നീ ഇനി ഇവിടെ ഇല്ലെന്നത് എന്നെ എപ്പോഴും വേദനിപ്പിക്കും, പക്ഷേ നീ എന്നും എന്റെ ഹൃദയത്തിൽ ഉണ്ട്. നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്നതു വരെയെന്ന് ജയ് ഗാന്ധി കുറിക്കുന്നു.

ADVERTISEMENT

ഹിമാചല്‍പ്രദേശില്‍ വച്ചുണ്ടായ കാര്‍ അപകടത്തിലാണ് വൈഭവി മരണപ്പെട്ടത്. കാര്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം.

ADVERTISEMENT
ADVERTISEMENT