പ്രശസ്ത നിർമാതാവ് കെ.ടി. കുഞ്ഞുമോൻ നിർമിച്ച്, എ. ഗോകുൽ കൃഷ്ണ സംവിധാനം ചെയ്യുന്ന ‘ജെന്റിൽമാൻ – 2’ ചെന്നൈയിൽ ചിത്രീകരണമാരംഭിച്ചു. എം.എം. കീരവാണിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. വൈരമുത്തുവാണ് ഗാന രചന. ചിത്രത്തിന്റെ കഥയും കെ.ടി.കുഞ്ഞുമോൻ.
തമിഴ്നാട് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി മന്ത്രി എം.പി. സാമിനാഥൻ സത്യ സ്റ്റുഡിയോയിൽ ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. സത്യ സ്റ്റുഡിയോസ് ചെയർമാൻ ഡോ. കുമാർ രാജേന്ദ്രൻ ആദ്യ ഷോട്ടിന് ബോർഡ് ക്ലാപ്പ് ചെയ്തു. വൈരമുത്തു ആദ്യ ഷോട്ടിന് ആക്‌ഷൻ പറഞ്ഞു.
ചേതനാണ് ചിത്രത്തിലെ നായകൻ. നയൻതാരാ ചക്രവർത്തി, പ്രിയ ലാൽ എന്നിവരാണ് നായികമാർ. പ്രാചി, സുമൻ എന്നിവർ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എബി കുഞ്ഞുമോനാണ് സഹ നിർമാതാവ്.
അടുത്ത ഇരുപത്തിയഞ്ച് ദിവസത്തേക്ക് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഷൂട്ടിങ് ചെന്നൈയിൽ നടക്കും. തുടർന്ന് ഹൈദരാബാദ്, മലേഷ്യ, ദുബായ്, ശ്രീലങ്ക എന്നിവിടങ്ങളിലും നിരവധി വിദേശ ലൊക്കേഷനുകളിലുമാണ് മറ്റ് ഷെഡ്യൂളുകൾ.
ക്യാമറ: അജയൻ വിൻസെന്‍റ്, കല: തോട്ട തരണി, എഡിറ്റർ: സതീഷ് സൂര്യ.